Breaking News

റൈസിംഗ് കാസർകോട് നിക്ഷേപക സംഗമം; ഔദ്യോഗിക വെബ്സൈറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു


കാസർകോട് : ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായി കേന്ദ്രവും സംയുക്തമായി  സെപ്റ്റംബർ 18, 19 തീയതികളിൽ സംഘടിപ്പിക്കുന്ന റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിൻ്റെ   ഔദ്യോഗിക വെബ്സൈറ്റ് വിദ്യാനഗർ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ റൈസിംഗ് കാസർകോട് സംഘാടക സമിതി ഓഫീസിൽ  രാജ് മോഹൻ ഉണ്ണിത്താൻ എം.പി  ഉദ്ഘാടനം ചെയ്തു.. നിക്ഷേപക സംഗമത്തിന്റെ പ്രധാന ആകർഷണങ്ങളും സമഗ്ര വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

No comments