Breaking News

കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കാസറഗോഡ് ജില്ലാ ഭാരവാഹികൾ ചുമതലയേറ്റു


കാസറഗോഡ് : കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കാസർഗോഡ് ജില്ലാ നേതൃയോഗം ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ മുൻപെങ്ങുമില്ലാത്ത രീതിയിൽ  പീഡനങ്ങൾ നേരിടുമ്പോൾ, ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് വരുത്താൻ കോൺഗ്രസിന് മാത്രമേ കഴിയു എന്ന് യോഗം ഉത്ഘാടനം ചെയ്ത് പി കെ ഫൈസൽ പറഞ്ഞു. ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾ ചുമതലയെറ്റു.ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർമാൻ മായൻ എൻ.ആർ.മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, ഹരീഷ് പി നായർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി.പി.പ്രദീപ്‌ കുമാർ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മിനി ചന്ദ്രൻ, മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ,സംസ്ഥാന സെക്രട്ടറി അബ്‌ദുള്ള കോട്ടോടി,ഷിബിൻ ഉപ്പിലിക്കൈ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ്‌  തോമസ് സ്വാഗവും ബഷീർ കുന്നരിയത്ത് നന്ദിയും പറഞ്ഞു.

No comments