Breaking News

വെള്ളരിക്കുണ്ട് ടൗണിലെ പെറ്റ് ഷോപ്പിൽ കയറിയ ഇരുതലമൂരിയെ പിടികൂടി കടയുടമ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി പാമ്പിനെ പിടികൂടി ഫോറെസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ പെറ്റ് ഷോപ്പിൽ കയറിയ  ഇരുതലമൂരിയെ പിടികൂടി .ഇന്ന് രാവിലെ വെള്ളരിക്കുണ്ട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന പെറ്റ് സ്പോട്ട് എന്ന ഷോപ്പിലാണ് ഇരുതലമൂരി പാമ്പിനെ കണ്ടത് .ഉടനെ തന്നെ കടയുടമ  വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്കും ഫോറെസ്റ് അധികൃതരെയും വിവരം അറിയിക്കുകയും തുടർന്ന് വേണ്ടപ്പെട്ടവർ എത്തി പാമ്പിനെ പിടികൂടി ഫോറെസ്റ് ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു .സാൻഡ് ബൗ ഇനത്തിൽപ്പെട്ട ഇരുതലമൂരിയാണെന്ന് അധികൃതർ അറിയിച്ചു 

No comments