Breaking News

മലയോര ഹൈവേയിൽ ചെറുപുഴ മാലോം റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണം ; ഉത്തരമലബാർ മലയോര പാസഞ്ചർ അസോസിയേഷൻ


മാലോം :നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന മലയോര ഹൈവേയിൽ ചെറുപുഴ- മാലോം റൂട്ടിൽ പേരിന് ഉള്ളത് വിരലിൽ എണ്ണാവുന്ന ബസ് സർവീസ്കൾ. രാവിലെ 7.30 കഴിഞ്ഞാൽ ഉച്ചക്ക് 1.30 വരെ ഒരു ബസ് പോലും ചെറുപുഴ -മാലോം റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്നില്ല. മാലോത്ത് നിന്നും രാവിലെ 9.50 നുള്ള ചെറുപുഴ ബസ് പോയി കഴിഞ്ഞാൽ ഉച്ചക്ക് 1.25 നാണ് അടുത്ത ബസ്. മലയോരത്തെ പ്രധാന ടൗണ്കളായ ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട് ഭാഗത്തേക്ക് പാണത്തൂർ, മാലക്കല്ല്,കള്ളാർ, രാജപുരം,കൊന്നക്കാട്, മാലോം പ്രദേശത്ത് ഉള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് മലയോര ഹൈവേ. നിലവിൽ മരുതോo, കാറ്റാo കവല പ്രദേശത്ത് റോഡ് പൊട്ടി പൊളിഞ അവസ്ഥയിലാണ്. കാറ്റാം കവല വഴി റോഡ് മോശമാണെങ്കിലും മാലോം -ചെറുപുഴ ബസ് സർവീസ് നടത്തുന്നുണ്ട്. കൂടുതൽ ബസുകൾ അനുവദിച്ചാൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനും കഴിയും.വിദ്യാർത്ഥികളും, രോഗികളുമായ യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.പുതിയ  ബസ് സർവീസ്കൾ അനുവദിച്ചാൽ മാലോത്ത് കസബ ഹയർ സെക്കണ്ടറി സ്കൂൾ, കൊന്നക്കാട് എൽ പി സ്കൂൾ,മാലോം വില്ലേജ് ഓഫീസ്, മാലോം സെന്റ് ജോർജ് ഫോറോന ചർച്ച്, പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രo എന്നിവിടങ്ങളിലേക്ക് ഉള്ള യാത്രക്കാർക്കും ഏറെ സഹായകരമാകും. യാത്രക്കാർ നേടുന്ന ബുദ്ധിമുട്ട് മനസിലാക്കി ഉത്തരവാദപ്പെട്ടവർ ഇടപെടണമെന്ന് ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷൻ ഭാര വാഹികളായ ഡാർലിൻ ജോർജ് കടവൻ,പ്രകാശ്,ജോയൽ മാലോം, ഷെറിൻ കൊല്ലകൊമ്പിൽ, പി സി രഘു നാഥൻ, അനിൽ വടക്കും നാഥൻ എന്നിവർ ആവശ്യപ്പെട്ടു.

No comments