Breaking News

പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്ര പ്രയാണം തുടങ്ങി നീലേശ്വരം എസ് ഐ രഞ്ജിത്ത് കുമാർ ഫ്ലാഗ്ഓഫ്‌ ചെയ്തു


പരപ്പ: സൂര്യ ബസ് ഡ്രൈവർ ഏച്ചിലടുക്കത്തെ സതീശന്റെ ചികിത്സാ സഹായത്തിനായി പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്ര പ്രയാണം തുടങ്ങി. നീലേശ്വരം പോലീസ് സ്റ്റേഷൻ എസ് ഐ രഞ്ജിത്ത് കുമാർ ഫ്ലാഗ് ഓഫ്‌ കർമം നിർവഹിച്ചു ഉൽഘാടനം ചെയ്തു നിലേശ്വരം മർച്ചന്റ് അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ കെ വി സുരേഷ് കുമാർ കാരുണ്യ യാത്രയിലേക്ക് ആദ്യ തുക കൈമാറി  പരിപാടിയിൽ നിലേശ്വരം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കതൊളി ബസ് കിങ്‌സ് ഫാമിലി വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌ മെമ്പർമാരും തമ്പുരാട്ടി ബസ് ജീവനക്കാരും പങ്കെടുത്തു

No comments