Breaking News

ഉത്സവബത്ത ആവശ്യപ്പെട്ട് തൊഴിലാളിസമരം ; കമ്പനി മാനേജ്മെന്റിന്റെ അനീതിയിൽ പ്രതിഷേധിച്ച് ചീർക്കത്തെ ഗ്രാനൈറ്റ് കമ്പനിയിലേക്ക് സി. ഐ. ടി. യു. മാർച്ച്‌ നടത്തി


വെള്ളരിക്കുണ്ട് : ഉത്സവബത്തആവശ്യപ്പെട്ട് കഴിഞ്ഞ 31 ദിവസമായി തൊഴിലാളികൾ സമരം ചെയ്യുന്ന ചീർക്കയത്തെ എൻ. ജെ. ടി. ഗ്രാനൈറ്റ് കമ്പനിയിലേക്ക് സി. ഐ. ടി. എളേരി ഏരിയാകമ്മറ്റിയുടെനേതൃത്വത്തിൽ മാർച്ച്‌ നടത്തി.

ഓണത്തിന് 12 ശതമാനം ബോണസ് ആവശ്യപ്പെട്ട് കമ്പനിയിലെ ഏകതൊഴിലാളി സംഘടനയായസി. ഐ. ടി. യു. നേതാക്കൾ മാനേജ്മെന്റിന് കത്ത് നൽകിയിരുന്നു.ഈ സമയം കമ്പനിയുടെ പ്രവർത്തനംമഴമൂലവും അറ്റകുറ്റപ്പണികൾ മൂലവും പ്രവർത്തനരഹിതമായിരുന്നു. സ്ഥാപനം പ്രവർത്തിക്കാതിരിന്നിട്ടും  തൊഴിലാളികൾക്ക്  ശമ്പളം നൽകിയിരുന്നു..


തൊഴിൽ ചെയ്യാതെഇരുന്നിട്ടും ശബളം വാങ്ങിയതൊഴിലാളികളോട് ഓണത്തിന് കമ്പനിയുമായി സഹകരിക്കണമെന്നും 6 ശതമാനം ബോണസ് കൈപ്പറ്റണമെന്നും മാനേജ് മെന്റ് അറിയിച്ചു. എന്നാൽ മാനേജ് മെന്റിന്റെ തീരുമാനം അവഗണിച്ചു തൊഴിലാളികൾ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് മുന്നോട്ട്പോവുകയായിരുന്നു. ഇതിനിടയിൽ ജില്ലാലേബർ ഓഫീസർമുൻപാകെ തൊഴിലാളിനേതാക്കളും മാനേജ്മെന്റ് പ്രധിനിധികളും തമ്മിൽ ഒന്നിലധികംതവണ ചർച്ചകൾ നടന്നുവെങ്കിലും തീരുമാനം ഒന്നും ഉണ്ടായില്ല

തൊഴിലാളികൾ സ്ഥിരമായി കമ്പനി ഓഫീസിന് മുന്നിൽ സമരം നടത്തുന്നതിനെതിരെ ഓഫീസിന് സുരക്ഷതേടി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടിഎടുക്കുകയും ചെയ്തു. തൊഴിലാളികളോട് കമ്പനി മാനേജ് മെന്റ് കാണിക്കുന്ന അനീതിക്കെതിരെ യാണ് സി. ഐ. ടി. യു ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടന്നത്.


ചീർക്കയംജംഗഷനിൽ നിന്നുമാണ് മാർച്ച്‌ ആരംഭിച്ചത്. ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ  നീലീശ്വരം. ചീമേനി. ചിറ്റാരിക്കൽ. വെള്ളരിക്കുണ്ട്. തുടങ്ങി പോലീസ്സ്റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സന്നാഹംതന്നെ കമ്പനിക്ക് മുന്നിൽ സുരക്ഷ ഒരുക്കിയിരുന്നു. ധർണ്ണ സി. ഐ. ടി. യു ഏരിയ സെക്രട്ടറി കെ. ശ്രീനിവാസൻ ഉത്ഘാടനം ചെയ്തു..

No comments