Breaking News

യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

വെള്ളരിക്കുണ്ട് :  വ്യാജ വാറ്റ് നടക്കുന്നുണ്ടെന്ന് വിളിച്ചുപറഞ്ഞുവെന്നാരോപിച്ച് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു.

മാലോം വലിയപുഞ്ചയിലെ മണിയറ ഹൗസിൽ കാർത്യായനിയുടെ മകൻ കെ.രതീഷ്(31)നെയാണ് അക്രമിച്ചത്. വലിയപുഞ്ചയിലെ അനീഷാണ് കാപ്പിതോട്ടം കോളനിയിൽ വെച്ച് രതീഷിനെ തടഞ്ഞുനിർത്തി അക്രമിച്ചത്. അനീഷിന്റെ ബന്ധു വ്യാജവാറ്റ് നടത്തുന്നുണ്ടെന്ന് പലരോടും വിളിച്ചുപറഞ്ഞുവെന്നാരോപിച്ചാണത്രെ മർദ്ദനം. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു 

No comments