മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചു ഫോട്ടോ പോസ്റ്റ് ചെയ്തു ; യുവാനെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കൽ : മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചു ഫോട്ടോയും മറ്റും പോസ്റ്റ് ചെയ്ത യുവാവിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു. കമ്പല്ലൂർ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബിജു കമ്പല്ലൂർ എന്ന ആൾക്കെതിരെയാണ് കൊല്ലാട സ്വദേശിയായ ശിവദാസ് എന്നയാളുടെ പരാതിയിൽ കേസ് എടുത്തത്. ബിജു മെമ്പർ ആയിട്ടുള്ള പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സ്ഥലത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാകണമെന്ന് ഉദ്ദേശത്തോട് കൂടി മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകൾ ഇട്ടു എന്നതാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു
No comments