Breaking News

അഞ്ച് വർഷമായി മുടങ്ങി കിടക്കുന്ന ഭീമനടി-ചിറ്റാരിക്കൽ റോഡ് നിർമാണം എത്രയും പെട്ടന്ന് പൂർത്തീകരിക്കുക, ചെറുകിട സ്ഥാപനങ്ങളിലെ അമിതമായ വൈദ്യുതി വർധന പിൻവലിക്കുക: എകെപിഎ വെള്ളരിക്കുണ്ട് യൂണിറ്റ്

വെള്ളരിക്കുണ്ട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ(എ കെ പി എ) വെള്ളരിക്കുണ്ട്  യൂണിറ്റ് സമ്മേളനം നർക്കിലക്കാട്  വ്യപാരഭവനിൽ വച്ച് നടന്നു. 

അഞ്ച് വർഷമായി  മുടങ്ങി കിടക്കുന്ന ഭീമനടി-ചിറ്റാരിക്കൽ റോഡ് നിർമാണ പ്രവർത്തനം എത്രയും പെട്ടന്ന്  പൂർത്തീകരിക്കുക, സ്റ്റുഡിയോ അടക്കമുള്ള ചെറുകിട സ്ഥാപനങ്ങളിലെ അമിതമായ  വൈദ്യുതി വർധന പിൻവലിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

യൂണിറ്റ്  പ്രസിഡന്റ് ജയരാജൻ പി കെ  അധ്യക്ഷത വഹിച്ചു. മേഖല  പ്രസിഡന്റ് സന്തോഷ് ഫോട്ടോമാക്സ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്  കെസി എബ്രഹാം മുഖ്യപ്രഭാഷണം  നടത്തി.മേഖല സെക്രട്ടറി അനിൽ അപ്പൂസ്  സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി വിജേഷ് ബിരിക്കുളം സ്വാഗതവും ജോയിന്റ് സെക്രട്ടറി ബെൻ സെബാസ്റ്റ്യൻ നന്ദിയും രേഖപെടുത്തി.

പുതിയ ഭാരവാഹികളായി വിനായക പ്രസാദ് (യൂണിറ്റ് പ്രസിഡന്റ് ),സിബി റോയൽ(വൈസ് പ്രസിഡന്റ്),അനീഷ് പരിണയ(സെക്രട്ടറി),ജസ്റ്റിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ബെൻ സെബാസ്റ്റ്യൻ(ട്രഷറർ),മനു വാകമല(പിആർഒ)എന്നിവരെ   തിരഞ്ഞെടുത്തു. ജയരാജൻ വരക്കാട്, ബാബു കൊന്നക്കാട് എന്നിവരെ മേഖല കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.



No comments