Breaking News

വേർപിരിഞ്ഞ് കഴിയുന്ന ഭാര്യയെ അക്രമിച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം കാലിച്ചാനടുക്കം സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു


കാലിച്ചാനടുക്കം: ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതിയെ ക്വാർട്ടേഴ്സിൽ കയറി അക്രമിച്ച് കുഞ്ഞിനെ തട്ടി യെടുക്കാൻ ശ്രമിച്ചതായി കേസ്. 

കാലിച്ചാനടുക്കത്തെ പി.വി. നയന(27)യെയാണ് ഭർത്താവ്  കിളിയളത്തെ വിജേഷ് ക്വാർട്ടേഴ്സിൽ കയറി അക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ നയനയും അമ്മയും താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറിയ വിജേഷ് നയനയുടെ  അടിച്ച് പരിക്കേൽപ്പിച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നയനയുടെ പരാതിയിൽ വിജേഷിനെതിരെ അമ്പലത്ത പോലീസ് കേസെടുത്തു.

No comments