ദേഹമാസകലം കടന്നൽ കുത്തേറ്റ് പെരിയ സ്വദേശിയായ വയോധികൻ മരിച്ചു
കാഞ്ഞങ്ങാട് : ദേഹമാസകലം കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു. പെരിയ പുക്കളത്തെ പി.രാഘവൻ 78 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിൽ വെച്ച് രാഘവനെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രാഘവൻ ഇന്നാണ് മരിച്ചത്. പക്ഷാഘാതമുള്ളതിനാൽ ശരീരത്തിന്റെ ഒരു ഭാഗത്ത് തളർച്ചയുള്ള രാഘവന് കടന്നൽ ആക്രമണമുണ്ടായ സമയം ഓടി രക്ഷപ്പെടാനായില്ല. നിലവിളി കേട്ട് ഓടിയെത്തിയവർക്കും കടന്നലുകളുടെ കുത്തേറ്റിരുന്നു. ഭാര്യ: ജാനകി . മക്കൾ : ആർ.രത്നാകരൻ, ആർ. ഓമന ആർ. അനിൽകുമാർ, ആർ. അശ്വതി . മരുമക്കൾ : ബേബി (കുണ്ടാർ ) പ്രദീപ് (പൂക്കളം ) സി.എച്ച്.കുഞ്ഞിക്കണ്ണൻ (തോക്കാനം മൊട്ട ) . സഹോദരങ്ങൾ: എലുമ്പിച്ചി, തമ്പായി, യശോദ, കുമാരൻ രവീന്ദ്രൻ പരേതയായ ചോമു .
No comments