Breaking News

ഇന്ദിരാ ഗാന്ധിരക്തസാക്ഷി ദിനം ; ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജ്യോതി പദയാത്ര നടത്തി


വെള്ളരിക്കുണ്ട് :   ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജ്യോതി പദയാത്ര നടത്തി.

ബളാലിൽ നിന്നും ആരംഭിച്ച ജ്യോതി പദയാത്ര ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വെള്ളരിക്കുണ്ടിൽ നടന്ന സമാപന സമ്മേളനം ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് പഞ്ചായത്ത് ‌പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി സ്ഥിരം സമിതി അധ്യക്ഷൻ ടി. അബ്ദുൾ കാദർ, പി. പത്മാവധി , വിനു. കെ. ആർ , വി. മാധവൻ നായർ , ജോസ് മണിയങ്ങാട്ട് , പി. കുഞ്ഞബുനായർ , തോമസ് കെ. ടി.  തുടങ്ങിയവർ പ്രസംഗിച്ചു..

No comments