Breaking News

ചെമ്പകം പൂക്കുമിടം ചാരിറ്റി & കള്‍ച്ചറല്‍ ഫോറം ജിസിസി കമ്മറ്റിയ്ക്ക് പുതിയ നേതൃത്വം


വെള്ളരിക്കുണ്ട് : ചെമ്പകം പൂക്കുമിടം ചാരിറ്റി & കള്‍ച്ചറല്‍ ഫോറം, ജി സി സി കമ്മിറ്റിയുടെ 2022-23വാർഷിക ജനറല്‍ ബോഡി യോഗം ഷാർജയിൽ നടന്നു. യോഗ പരിപാടി ചെമ്പകം പൂക്കുമിടം ജനറല്‍ കണ്‍വീനര്‍ റഷീദ് കുറ്റിക്കോൽ  ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് വിജേഷ് രാഘവൻ  അധ്യക്ഷത വഹിച്ചു. 2022-23വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സുരേഷ് ബീംബുങ്കാൽ അവതരിപ്പിച്ചു . ട്രഷറര്‍ സുജിത് ബേപ്പ്  സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സുജിത് ബേപ്പ് നന്ദിയും പറഞ്ഞു .


യോഗത്തില്‍  2023-24 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


സെക്രട്ടറി : രതീഷ് കളരി 

പ്രസിഡന്റ് : സുധീഷ് കൊളത്തൂർ 

ട്രഷറര്‍ : വിജേഷ് രാഘവൻ 

വൈസ് പ്രസിഡന്റ് : ദിജിന്‍ ഇരിയണ്ണി 

ജോ :സെക്രട്ടറി : പ്രശോബ് ബേപ്പ് 

ജോ :ട്രഷറര്‍ രഞ്ജിത്ത് തുളിച്ചേരി

No comments