മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും
മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് ശിക്ഷ. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എകെഎം അഷ്‌റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരെയും കോടതി ശിക്ഷിച്ചു. അപ്രതീക്ഷിതമാണ് വിധിയെന്നും അപ്പീല്‍ നല്‍കുമെന്നും എംഎല്‍എ എകെഎം അഷ്‌റഫ്.
No comments