മയക്കുമരുന്ന് വേട്ട: പുല്ലൂര്‍, ആറങ്ങാടി സ്വദേശികള്‍ പിടിയില്‍
കാഞ്ഞങ്ങാട്: ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നായി എംഡിഎംഎയുമായി രണ്ട് യുവാക്കളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 2.30 ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സമീപം അരിമല ഹോസ്പിറ്റല്‍ പരിസരത്ത് വെച്ച് 0.720 മില്ലി ഗ്രാം എം ഡി എം എ മാ യി ആറങ്ങാടി സ്വദേശി കെ.കെ.ഹൗസില്‍ കെ കെ. മുഹമ്മദ് റാഫി (26)യെയാണ് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ അറസ്റ്റ് ചെയ്തു. രാവിലെ 6.10 ന് കാഞ്ഞങ്ങാട് പഴയബസ് സ്റ്റാന്റിന് തൊട്ടടുത്തുള്ള അനശ്വര കോംപ്ലക്‌സിന് സമീപം വെച്ച് 08.81 ഗ്രാം എം.ഡി.എം.എ യുമായി പുല്ലൂര്‍ തുഷാരത്തിലെ വിഷ്ണു പ്രസാദ് (22)നെ സബ്. ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് അറസ്റ്റ് ചെയ്തു. പരിശോധന സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.വി.രാമചന്ദന്‍ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാകും.
No comments