Breaking News

ഭർതൃമതിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ


ഭര്‍തൃമതിയായ യുവതി വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ബസ് കണ്ടക്ടര്‍ മഹേഷിന്റെ ഭാര്യ പി.ശാലിനിയെ(36)യാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി 11.30-ന് ശേഷമാണ് സംഭവം നടന്നതെന്നാണ് സൂചന. കെ.ദാമോദരന്‍ നായരും പുറവങ്കര ശാന്തയുമാണ് ശാലിനിയുടെ മാതാപിതാക്കള്‍. നാലര വയസുകാരി നിഹാരിക ഏക മകളാണ്. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി.

No comments