Breaking News

മലയോരത്തെ വന്യമൃഗശല്യം: എൻ.എ.പി.എം പ്രതിനിധികൾ വെളളരിക്കുണ്ടിൽ സിറ്റിംഗ് നടത്തി


വെളളരിക്കുണ്ട്: ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങളിൽ നിന്നുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കേരളാ ഘടകം എല്ലാ ജില്ലകളിലെയും പ്രശ്നബാധിത മേഖലകളിൽ നടത്തുന്ന സന്ദർശനത്തിൻ്റെ ഭാഗമായി വെളളരിക്കുണ്ടിൽ സിറ്റിംഗ് നടത്തി. വിവിധ രംഗങ്ങളിലുള്ളവരിൽ നിന്ന് അഭിപ്രായങ്ങൾ സമാഹരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ     ഷോബി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.സി.രഘുനാഥൻ, വിനു.കെ.അർ എന്നിവരും ഇൻഫ്രാം, എഫ്‌. ടി.എ.കെ, ചൈത്ര വാഹിനി ഫാർമേഴ്സ് ക്ളബ്ബ്, കർഷക ഐക്യവേദി എന്നിവയുടെ പ്രതിനിധികളായ ജിജി കുന്നപ്പളളി , സണ്ണി നെടുംതകടിയേൽ, ഷിനോജ് ഇ.കെ, ബേബി ചെമ്പരത്തി തുടങ്ങിയവരും, കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫ്, പൊതുപ്രവർത്തകരായ ബാബു കോഹിനൂർ, പുഴക്കര കണ്ണൻ നായർ ഡാജി ഓടക്കൽ, ജോർജുകുട്ടി മാടത്തിനി, മാത്യൂസ് വലിയ വീട്ടിൽ തുടങ്ങിയവരും എൻ.എ. പി. എം പ്രതിനിധികളുമായി അഭിപ്രായങ്ങൾ പങ്കുവച്ചു.എൻ.എ.പി.എം.പ്രതിനിധികളായി തോമസ് കളപ്പുര ,സണ്ണി പൈകട എന്നിവരാണ് അഭിപ്രായങ്ങൾ സമാഹരിച്ചത്.എല്ലാ ജില്ലകളിൽ നിന്നും ഈ വിധത്തിൽ സമാഹരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഈ പ്രശ്നത്തിനുളള പ്രായോഗിക പരിഹാരമാർഗ്ഗങ്ങൾ സർക്കാരിൻ്റെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ വയ്ക്കുമെന്ന് എൻ.എ.പി.എം പ്രതിനിധികൾ പറഞ്ഞു.

No comments