Breaking News

ലോക സിനിമകളെ വിലയിരുത്തി കുട്ടികൾ - ഹോസ്ദുർഗ്ഗ് ബി ആർ സി തല ചലച്ചിത്രോത്സവം കാണികൾക്കും പ്രചോദനമായി

   സമഗ്ര ശിക്ഷാകേരള - പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കലാമൂല്യമുള്ള സിനിമകളും ഡോക്യുമെൻററികളും  ഹ്രസ്വസിനിമകളും കുട്ടികൾക്ക് കാണാനും ആസ്വദിക്കാനും പ്രസ്തുത മേഖലയിലുള്ള വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുന്നതിനുമായി കുട്ടികൾക്ക് ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. സിനിമാപ്രദർശനവും ശേഷം ഓപ്പൺ ഫോറവും , സിനിമയുടെ സാങ്കേതിക വശങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും ആയി സംസ്ഥാനതലത്തിൽ ഒരുമാന ശില്പശാലയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.സാംസ്കാരിക ഉന്നതിയിലേക്ക് വ്യക്തികളെ എളുപ്പത്തിൽ നയിക്കാൻ സഹായിക്കുന്ന മാധ്യമം എന്ന നിലയിലാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ സിനിമ പാഠ്യ വിഷയമായിട്ടുള്ളത്. ശാസ്ത്രത്തിൻറെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളിൽ ഒന്നായ ചലച്ചിത്രം ആധുനിക കാലത്തിന്റെ കലകൂടിയായ സിനിമ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവസരം ഇതിലൂടെ സാധ്യമാകുന്നു.ഓപ്പ ൺ ഫോറത്തിൽ കാഴ്ചകളിലെ സൂക്ഷ്മ സൂചനകൾ തിരിച്ചറിയാനും വ്യാഖ്യാനിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നു.

    ഹോസ്ദുർഗ്ഗ് ബിആർസി തല ചലച്ചിത്രോത്സവം ജിവിഎച്ച്എസ്എസ് മടിക്കൈ 2 ൽ നടന്നു. ഫിലിം സൊസൈറ്റി പ്രവർത്തകൻ ശ്രീ നന്ദലാൽ ആർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബിപിസി ഡോ: കെ വി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ വി പ്രകാശൻ (വൈസ് പ്രസിഡൻറ് മടിക്കൈ ഗ്രാമപഞ്ചായത്ത്), പി സുകുമാരൻ (എസ് എം സി ചെയർമാൻ ),ശ്രീമതി പ്രീതി പുളിക്കാൽ (എം പി ടി എ പ്രസിഡൻറ് ) ,ശ്രീ എൻ രഘു (ഹെഡ്മാസ്റ്റർ), രാജഗോപാൽ (ട്രെയിനർ ), സജീഷ് (സി ആർ സി കോഡിനേറ്റർ ),ബിന്ദു ഡി (സീനിയർ അസിസ്റ്റൻറ് ) , രജിത (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പിടിഎ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈ സ്വാഗതവും ,പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പ്രീതി ശ്രീധർ നന്ദിയും പറഞ്ഞു.

  മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ് എസ് പ്രീത,കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി ബാലദേവി ,ഡയറ്റ് പ്രതിനിധി മധു  എന്നിവർ ചലച്ചിത്രോത്സവം സന്ദർശിച്ചു.

മജീദ് കെ മജീദിന്റെ children of he ven,സത്യജിത്ത് റേയുടെ Two  എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. ചലച്ചിത്രപ്രദർശനത്തിന് ശേഷം നടന്ന ഓപ്പൺ ഫോറം കെ വി സജീവൻ , ശ്രീമതി  സി പി ശുഭ എന്നിവർ കൈകാര്യം ചെയ്തു. ഓപ്പൺ ഫോറത്തിനുശേഷം പ്രദർശിപ്പിച്ച സിനിമകളെ അടിസ്ഥാനമാക്കി കുട്ടികൾ നിരൂപണ കുറിപ്പ് തയ്യാറാക്കി.വിവിധ വിദ്യാലയങ്ങളിൽ നിന്നായി 70 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

No comments