Breaking News

കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയത്തിന്റെ എം രാമകൃഷ്ണൻ പുരസ്‌കാരം നടൻ രാജേഷ് മാധവൻ ഏറ്റുവാങ്ങി


കുറ്റിക്കോൽ : നിറഞ്ഞ സദസിനെ സാക്ഷിയാക്കി കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയത്തിൻ്റെ എം രാമകൃഷ്ണൻ പുരസ്കാരം നടൻ രാജേഷ്മാധവന് കഥാകൃത്ത് വി എസ് അനിൽകുമാർ വിതരണം ചെയ്തു.

നെരൂദ പ്രസിഡൻ്റ് കെ അരവിന്ദൻ അധ്യക്ഷനായി.ഇ രാധാകൃഷ്ണൻ നായർ  രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി വി ഷാജികുമാർ, രാജേഷ് അഴീക്കോടൻ ,

എം  ദാമോദരൻ, വിനു കോളിച്ചാൽ,ടി രാജു, രാജേഷ് മാധവൻ, ജി സുരേഷ് ബാബു  എന്നിവർ സംസാരിച്ചു. നെരൂദയുടെ കീഴിൽ നീന്തൽ പരിശീലനം കൈവരിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി നെരൂദ ഗ്രന്ഥാലയം സെക്രട്ടറി കെ മണികണ്ഠൻ സ്വാഗതവും നെരൂദ പഠനകേന്ദ്രം സെക്രടറി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു

No comments