വെള്ളരിക്കുണ്ട് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ സത്യാഗ്രഹ സമരം മുന്നൂറാം ദിവസത്തിലേക്ക് ഒക്ടോ. 15 ന് പ്രതിഷേധ പൊതുയോഗം
വെള്ളരിക്കുണ്ട് : വടക്കാകുന്ന് സംരക്ഷണ സമിതി പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന സത്യാഗ്രഹ സമരം മുന്നൂറാം ദിവസത്തിലേക്ക്
നൂറ് കണക്കിന് ജനങ്ങളുടെ ജീവനും, സ്വസ്ഥ ജീവിതത്തിനും, ആരോഗ്യത്തിനും, കുടിവെള്ളത്തിനുമെല്ലാം ഭീഷണിയുയർത്തിക്കൊണ്ട് വടക്കാകുന്നിന്റെ വിവിധ ഭാഗങ്ങളിലെ വൻകിട ഖനന നീക്കങ്ങൾക്കും ക്രഷർ പ്രവർത്തനങ്ങൾക്കുമെതിരെ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി പ്രദേശവാസികൾ നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി നടന്നു വരുന്ന സത്യാഗ്രഹ സമരം മൂന്നൂറാം ദിവസത്തോട് അടുക്കുകയാണ്, നിരവധി നിയമ ലംഘനങ്ങൾ നിലനിൽക്കെ അനുമതികൾ നൽകുന്ന ഉദ്യോഗസ്ഥ നടപടികൾ പരിശോധിക്കപ്പെടണം, ഭരണാധികാരികളും രാഷ്ടീയ പ്രസ്ഥാനങ്ങളും ഇതിനെതിരെ പ്രതികരിക്കാൻ തയാറാകുന്നില്ല, സമരത്തിന്റെ മുന്നൂറ് ദിവസങ്ങൾ പൂർത്തീകരിക്കുന്ന ഒക്ടോബർ 15 ന് പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ സമര പന്തലിൽ വെച്ച് പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കും, നിയമ ലംഘനങ്ങൾക്കെതിരെയും അനുമതികൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും കർശ്ശന നടപടികൾ സ്വീകരിച്ച് ഖനനാനുമതികൾ റദ്ദ് ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകൾക്ക് മുൻപിലേക്ക് സമരം വ്യാപിപ്പിക്കുന്നതിനും ഡിസമ്പർ 21 ന് സമരം ഒരു വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സമര സമിതി ഭാരവാഹികൾ അറിയിച്ചു.
No comments