Breaking News

പറക്ലായി വലിയടുക്കം റോഡ് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കണം ; ബിജെപി കോടോം ബേളൂർ 59 നമ്പർ ബൂത്ത് സമ്മേളനം


വെള്ളരിക്കുണ്ട് : റോഡ് ഗതാഗത യോഗ്യമാക്കണം ബിജെപി പറക്ലായി വലിയടുക്കം റോഡ് ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി കോടോം വേളൂർ 59 നമ്പർ ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. ആയുർവേദ മെഡിക്കൽ കോളേജ് സ്കൂൾ പോസ്റ്റ് ഓഫീസ് തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി അനേകം ആളുകൾ ദിവസേന ആശ്രയിക്കുന്ന റോഡ് കാൽനട പോലും ദുസഹമായിരിക്കുകയാണ് കിടപ്പുരോഗികളെ ഹോസ്പിറ്റൽ എത്തിക്കുവാൻ പോലും ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനത്തിനും ഇതുവഴി കടന്നു വരാൻ കഴിയുന്നില്ല റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു ഇനിയും അലംഭാവം കാണിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രത്യക്ഷ സമരപരിപാടിക്ക് രൂപം നൽകുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് ജഗദീശൻ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം പ്രമോദ് വർണ്ണം ഉദ്ഘാടനം ചെയ്തു അശോകൻ മേലത്ത് കെ തമ്പാൻ ബിജു ചന്ദ്രൻ സംസാരിച്ചു അഭിലാഷ് സ്വാഗതവും ക്രിഷാന്ത് നന്ദിയും പറഞ്ഞു

No comments