Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർസെക്കൻഡറി സ്കൂളിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്താംതരം , ഹയർസെക്കൻഡറി തുല്യത ക്ലാസുകളുടെ ഉദ്ഘാടനം നടന്നു


വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർസെക്കൻഡറി സ്കൂളിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്താംതരം തുല്യത ഹയർസെക്കൻഡറി തുല്യത ക്ലാസുകളുടെ ഉദ്ഘാടനം മുതിർന്ന പഠിതാവ്  ലക്ഷ്മി പി യ്ക്ക് പാഠപുസ്തകം നൽകി കൊണ്ട് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം ഉൽഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ യുടെ അദ്ധ്യക്ഷത വഹിച്ചു.സാക്ഷരതാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ശ്രീ         പി എൻ ബാബു . പദ്ധതി വിശദ്ദീകരണം നടത്തി.

ഷോബി ജോസഫ് (പരപ്പ ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ ) ,  വിനു. കെ.എൻ (ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ) അനീസ.എസ് (മഹിള സമഖ്യ ജില്ല റിസോഴ്സ് പേഴ്സൺ) ജിമ്മി എടപ്പാടി (പി.ടി എ.പ്രസിഡന്റ്) ശ്യാം സന്തോഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു സ്കൂൾ ഹെഡ് മിസ്ട്രസ്  അന്നമ്മ കെ.എം സ്വാഗതവും നോഡൽ പ്രേരക് അനിൽകുമാർ കെ. ഒ നന്ദിയും പറഞ്ഞു |

No comments