കോടോംബേളൂർ കേരളോത്സവം 2023 സ്പോർട്സിൽ 117 പോയൻറുകൾ നേടി റെയിൻബോ കോടോത്ത് ഓവറോൾ ചാമ്പ്യൻമാർ
ഒടയംചാൽ : സ്പോട്സിൽ 117 പോയൻറുകൾ നേടി റെയിൻബോ കോടോത്ത് ഓവറോൾ ചാമ്പ്യൻമാർ തട്ടുമ്മൽ മിനി സ്‌റ്റേഡിയത്തിൽ നടന്ന കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 ന്റെ ഭാഗമായി നടന്ന സ്പോട്സ് മത്സരങ്ങളിൽ 117 പോയന്റുകൾ നേടി കോടോത്ത് റെയിൻബോ ഓവറോൾ ചാമ്പ്യൻമാരായി ചാമ്പ്യൻമാർക്ക് ഓവറോൾ ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയും വൈ: പ്രസിഡൻറ് പി.ദാമോദരനും ചേർന്ന് കൈമാറി.ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയുടെ ഉദ്ഘാടനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് പി.ദാമോദരനും സമാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയും നിർവ്വഹിച്ചു.
No comments