ആൾ സിനി സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഫെഡറേഷൻ ജില്ലാ കമ്മറ്റി രൂപീകരിച്ചു ജില്ലാ പ്രസിഡണ്ടായി സ്റ്റീഫൻ പുന്നക്കുന്നിനെ തിരഞ്ഞെടുത്തു
നീലേശ്വരം: ആൾ സിനി സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഫെഡറേഷൻ (എ സി എസ് എ എഫ്) സിനിമ സംഘടനയുടെ കാസർകോട് ജില്ല കമ്മിറ്റി രൂപീകരിച്ചു. നീലേശ്വരം ജനത കലാസമിതി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.എച്ച് കരീം ഉദ്ഘാടനം ചെയ്തു. എള്ളത്ത് കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. സ്റ്റീഫൻ പുന്നക്കുന്ന് സ്വാഗതം പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി ബാലഗോപാലൻ പി മുഖ്യപ്രഭാഷണം നടത്തി. ലയം കൃഷ്ണൻ , ബെന്നി മാലക്കല്ല്, ലത കുഞ്ഞിരാമൻ പ്രണവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. അസംഘടിതരായ
സപ്പോർർട്ടിങ് ആർടിസ്റ്റുകളെയും സിനിമയിലെ വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു കലാ സാങ്കേതിക പ്രവർത്തകരെയും സംഘടിപ്പിക്കാനും അവരുടെ ക്ഷേമത്തിനും മാന്യമായ കൂലി കിട്ടുന്നതിനാവശ്യമായഇടപെടലുകൾ നടത്തുന്നതിനും തീരുമാനിച്ചു.
കാസർകോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സ്റ്റീഫൻ പുന്നക്കുന്ന് (പ്രസിഡണ്ട് ) ശ്രീനിവാസൻ (സെക്രട്ടറി) കുഞ്ഞികൃഷ്ണൻ തൃക്കരിപ്പൂർ ( ട്രഷറർ) ബിജു, അനീഷ് (വൈസ് പ്രസിഡണ്ട് ) ബെന്നി, സന്തോഷ് (ജോ.സെക്രട്ടറി) കുഞ്ഞികൃഷ്ണൻ സി.വി, പ്രണവ് (എക്സി. മെമ്പർമാർ )
No comments