കടം കൊടുത്ത 500 രൂപ തിരികെ ചോദിച്ച വിരോധത്താൽ യുവാവിനെ തലക്കടിച്ചു ഓടയിലിട്ടു പാലാവയലിലാണ് സംഭവം
ചിറ്റാരിക്കാൽ : ഭാര്യ കടം കൊടുത്ത 500 രൂപ തിരികെ ചോദിച്ച യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി വടി കൊണ്ട് തലക്കടിച്ച് ഓടയിൽ വീഴ്ത്തി പരുക്കേൽപ്പിച്ചതായി കേസ്. ഇടുക്കി ഉടുമ്പു ഞ്ചോല സ്വദേശിയും പുളിങ്ങോം പാലാന്തടത്ത് വാടക ക്വാട്ടേഴ്സിൽ താമസക്കാരനുമായ മനുരാജ് (35) ആണ് അക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാലാവയൽ ടൗണിൽ വെച്ച് പാലാവയലിലെ സിബിയാണ് മനുരാജിനെ അക്രമിച്ചത് ചിറ്റാരിക്കാൻ പോലിസ് സിബിയുടെ പേരിൽ കേസെടുത്തു.
No comments