Breaking News

ടോക്കിയോ യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ച കൊല്ലംപാറയിലെ ഡോ. ശ്വേതയെ തണൽ പുരുഷ സ്വയംസഹായ സംഘം ആദരിച്ചു


കരിന്തളം : കൊല്ലംപാറ തണൽ പുരുഷ സ്വയം സഹായ സംഘം നേതൃത്വത്തിൽ രസതന്ത്രത്തിൽ ജപ്പാൻ ടോക്കിയോ യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ച കൊല്ലം പാറയിലെ ഡോ. ശ്വേതയെ അനുമോദിച്ചു. . സംഘം മെമ്പർ എം.സുധാകരന്റെയും പത്മാക്ഷി ടീച്ചറുടേയും മകളാണ് ശ്വേത

സംഘം പ്രസിഡന്റ് എം.മനോഹരൻ ഉപഹാരം നൽകി അനുമോദിച്ചു. സെക്രട്ടറി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പി. നാരായണൻ കരുണാകരൻ കുഞ്ഞിക്കോരൻ എന്നിവർ ആശംസ അർപ്പിച് സംസാരിച്ചു. ശ്വേത നന്ദി പ്രകാശിപ്പിച്ചു.

No comments