ചിറ്റാരിക്കൽ അതിരുമാവിലെ സിബി ചേട്ടനെ സഹായിക്കാൻ 100രൂപ ചലഞ്ചുമായി സ്റ്റാർ മുട്ടോംകടവ് വാട്സ്ആപ്പ് കൂട്ടായ്മ ഗൂഗിൾ പേ നമ്പർ: 9946517827 Dibash 9495015299 Shajimon
കൊന്നക്കാട്: ചിറ്റാരിക്കൽ അതിരുമാവുള്ള സിബി ചേട്ടനെ സഹായിക്കാൻ 100 രൂപ ചലഞ്ചുമായി സ്റ്റാർ മുട്ടോംകടവ് വാട്സ്ആപ്പ് കൂട്ടായ്മ മിനിമം നൂറ് രൂപയോ അതിൽ കൂടുതലോ സഹായം നൽകാം. ഒരു സഹജീവിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വാരാൻ പൊതുജനങ്ങളുടെ സഹകരണം തേടുകയാണ് സ്റ്റാർ മുട്ടോംകടവ്
ഗൂഗിൾപേ നമ്പർ : Dibash : 9946517827 Shajimon joseph : 9495015299
ചിറ്റാരിക്കാൽ അതിരുമാവ് സ്വദേശി പാലയ്ക്കൽ സിബി കെട്ടിടനിർമ്മാണ തൊഴിലാളിയായിരുന്നു. മൂന്നു മാസങ്ങൾക്ക് മുൻപ് ജോലിക്കിടയിൽ സംഭവിച്ച ഒരു അപകടത്തിൽ സ്ലാബ് കാലിൽ വീഴുകയും ഗുരുതരമായി കാലിൽ പരിക്ക് പറ്റുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൂന്ന് മാസങ്ങൾക്കിപ്പുറം ചികിത്സകൾ തുടരാൻ സാധിക്കാതെ തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നു. നിലവിൽ ചിറ്റാരിക്കാലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വേദന സംഹാരികൾ മാത്രം കഴിച്ചു മുൻപോട്ടു പോവുകയാണ്.
തുടർചികിത്സകളുമായി മുൻപോട്ടു പോകാൻ കുടുംബത്തിന് സാധിക്കാത്തത് കൊണ്ട് ഇദ്ദേഹത്തെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായാണ് സ്റ്റാർ മുട്ടോം കടവ് 100 രൂപ ചലഞ്ചുമായി മുന്നിട്ടിറങ്ങിയത്. ഇതുവരെ നല്ല രീതിയിലുള്ള സഹകരണം ജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടെന്ന് സ്റ്റാർ മുട്ടോംകടവ് അഡ്മിൻമാർ പറഞ്ഞു
ഗൂഗിൾപേ നമ്പർ : Dibash : 9946517827 Shajimon joseph : 9495015299
No comments