Breaking News

ആദ്യകാല അധ്യാപകരെ ആദരിച്ച് കോടോത്ത് സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം


ഒടയഞ്ചാൽ : കോടോത്ത് ഡോ: അംബേദ്കർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1994-95 ബാച്ച്, 'ഇതൾ 94-95' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

ബാച്ചിലെ അംഗങ്ങളും മുൻ അധ്യാപകരും പിടിഎ അംഗങ്ങളുമടക്കം അൻപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. അകാലത്തിൽ വേർപിരിഞ്ഞ സഹപാഠികളായ സുധാമണി, ഗോപി എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.


ചടങ്ങിൽ വച്ച് കൂട്ടായ്മയുടെ പേരിൽ സ്കൂളിനു വേണ്ടി പുതുതായി വാങ്ങിയ സ്റ്റേജ് കർട്ടൻ സെറ്റ് എല്ലാവരും ചേർന്ന് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ സൗമ്യ വേണുഗോപാൽ, അദ്ധ്യാപകനും PTA കമ്മിറ്റി അംഗവുമായ  ബാലചന്ദ്രൻ മാഷ് എന്നിവർ ചേർന്ന് സ്കൂളിന് വേണ്ടി കർട്ടൻ ഏറ്റുവാങ്ങി.

ഒന്നാം ക്ലാസ്സ്‌ മുതൽ വിവിധ  ക്ലാസുകളിലായി തങ്ങളെ പഠിപ്പിച്ച അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു . സാവിത്രി കെ ജി അധ്യക്ഷത വഹിച്ച ചടങ്ങിന് മുൻ അധ്യാപകരായ  എ എ ലൂക്ക, ടോംസൺ ടോം, ലൈസമ്മ, അൽഫോൻസ, ലളിത തുടങ്ങിയവരും, ബാച്ച് അംഗങ്ങളായ

ബിനേഷ് കെ കെ, സിന്ധു കെ വി, ശശികല കെ, ബിനുമോൻ വി എം, എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂട്ടായ്മയുടെ സെക്രട്ടറി മധു ഒ ഡി സ്വാഗതവും ഖാലിദ് കെ നന്ദിയും പറഞ്ഞു.

No comments