അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡിജിറ്റലൈസേഷൻ ചിറ്റാരിക്കാൽ തോമാപുരം സെന്റ് തോമസ് എൽ.പി സ്കൂളിൽ നടന്നു
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണസംവിധാനം തോമാപുരം സെന്റ് തോമസ് എൽ.പി സ്കൂളിൽ ഇന്ന് നടത്തുന്ന അക്ഷയ ബിഗ് ക്യാമ്പെയിന്‍ ഫോര്‍ ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പിന്റെ ഉദ്ഘാടനം സബ് കളക്ടർ സൂഫിയാൻ മുഹമ്മദ് നിർവ്വഹിച്ചു. ക്യാമ്പിൽ റേഷൻ കാർഡ് ലഭിച്ചവർക്കുള്ള വിതരണം ഈസ്റ്റ് എളരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു.
No comments