Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ നവകേരള ദീപം കൊളുത്തി കേരളപ്പിറവി ആഘോഷിച്ചു


ബാനം: ബാനം ഗവ.ഹൈസ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. കേരളത്തിന്റെ രൂപത്തിൽ മുന്നൂറ് മൺചിരാതുകൾ കൊണ്ട് നവകേരളദീപം തെളിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ഭാഷാപ്രതിജ്ഞ, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ കൈക്കൊണ്ടു. കുട്ടികളുടെ സൃഷ്ടികൾ കൊണ്ട് അക്ഷരമരം തീർത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് നവകേരളദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ, വൈസ് പ്രസിഡന്റ് എ.വി മുരളിരാജ്, വികസനസമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ,  സ്റ്റാഫ് സെക്രട്ടറി സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ, നിശാന്ത് രാജൻ, എം.ലത എന്നിവർ സംസാരിച്ചു.

No comments