Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവം എൽ.പി. വിഭാഗത്തിൽ 20 പോയിന്റ് നേടി വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി സ്കൂൾ മുന്നിൽ


കമ്പല്ലൂർ : ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ ഒന്നാം ദിവസം ഹയർ സെക്കൻഡറി വിഭാഗത്തിൽ 14 പോയിന്റ് നേടി ജി.എച്ച് എസ് ചായ്യോത്തും , ഹൈസ്ക്കൂൾ വിഭാഗത്തിൽ 16 പോയിന്റ് നേടി സെയിന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ചിറ്റാരിക്കാലും മുന്നിട്ട് നിൽക്കുന്നു. എൽ.പി. വിഭാഗത്തിൽ  20 പോയിന്റ് നേടി വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി. സ്ക്കൂളും , യൂ.പി. വിഭാഗത്തിൽ 21 പോയിന്റ് നേടി എ. യു.പി എസ് കുന്നുംകൈയും മുന്നിട്ട് നിൽക്കുന്നു. 

ചൊവ്വാഴ്ച ആരംഭിച്ച കലോത്സവത്തിൽ 1000 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. 18 വേദികളിലായിട്ടാണ് സ്റ്റേജ് , സ്റ്റേജിതരയിനങ്ങൾ നടത്തിയത്.

No comments