Breaking News

വെറും ഒന്നരലക്ഷം മാത്രം മതി പുത്തൻ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കാം! ഡൗണ്‍ പേയ്‍മെന്‍റില്ല, ഇഎംഐ ഇല്ലേയില്ല!


വെറും ഒന്നരലക്ഷം രൂപയ്ക്ക് ഒരു മഹീന്ദ്ര ഥാര്‍ സ്വന്തമാക്കുക, വെറും 12 ലക്ഷം രൂപ മുടക്കി പുതിയ ഒരു ലാൻഡ് റോവര്‍ സ്വന്തമാക്കുക! ഇതൊക്കെ നടക്കാത്ത കാര്യമാണെന്ന് തോന്നുന്നുണ്ടോ? ലക്ഷങ്ങളും കോടികളും വിലയുള്ള ആഡംബര കാറുകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. ഞെട്ടേണ്ട, സത്യമാണ്. നടക്കുന്ന കാര്യവുമാണ്. ഒരു ആഡംബര കാർ സ്വന്തമാക്കുക എന്നത് പലരുടെയും ചിരകാല സ്വപ്‍നമാണ്. തങ്ങളുടെ സ്വപ്‍ന കാർ സ്വന്തമാക്കാൻ ആവശ്യമായ പണം ഉണ്ടാക്കാൻ പലര്‍ക്കും അവരുടെ ജീവിതകാലം മുഴുവൻ കഷ്‍ടപ്പെടേണ്ടി വരുന്നു. എന്നാല്‍പ്പോലും പലർക്കും സാധിക്കാത്ത കാര്യമാണിത്. ഇത് തിരിച്ചറിഞ്ഞ് ആഡംബര കാറുകളുടെ സഹ ഉടമസ്ഥത എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനി. മഹീന്ദ്ര ഥാർ, റേഞ്ചർ റോവർ, ഔഡി ക്യു3 തുടങ്ങിയ പ്രീമിയം കാറുകൾ അവയുടെ ആകെ വിലയുടെ തുച്ഛമായ ഭാഗം മുടക്കി സ്വന്തമാക്കാനുള്ള അവസരം വാഗ്‍ദാനം ചെയ്‍ത് ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ പ്രൊറാറ്റ ആണ് എത്തുന്നത്. 

ഇന്ത്യയിലെ ആദ്യത്തെ ഫ്രാക്ഷണൽ കാർ ഓണർഷിപ്പ് പ്ലാറ്റ്‌ഫോമാണ് പ്രൊറാറ്റ. ഒരു കാറിന് നാല് മുതൽ 12 വരെ സഹ ഉടമകൾ ഉണ്ടായിരിക്കാം എന്നതാണ് ഈ ആശയത്തിന് പിന്നിലെ തത്വം. ഓരോരുത്തരും അവരവരുടെ വിഹിതം അനുസരിച്ച് വാഹനത്തിന് വില നൽകുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനി നേരിട്ട് വാഹന ഡീലർഷിപ്പിൽ നിന്ന് കാർ വാങ്ങുകയും മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് ഓരോ ഉടമയ്ക്കും മാറി മാറി നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ, ഇത് പൂർണ്ണമായും സ്വന്തമാക്കാതെ തന്നെ കുറച്ച് കാലം ഇടവിട്ട് എല്ലാവര്‍ക്കും മാറിമാറി ഉപയോഗിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.

No comments