Breaking News

ചായ്യോം നാടിനുത്സവഛായ പകർന്ന് ഗ്രാമോത്സവം സമാപിച്ചു


ചായ്യോത്ത്: ചായ്യോം ഇഎംഎസ് പുരുഷസ്വയം സഹായസംഘം നടത്തിയ ഗ്രാമോത്സവം നാടിന്റെ ഉത്സവമായി മാറി. ഒരു രാവും പകലുമായി നടത്തിയ ഗ്രാമോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരുവാതിര കൈകൊട്ടിക്കളി കരോക്കെ ഗാനാലാപനം. നൃത്തനൃത്ത്യങ്ങൾ. നാട്ടറിവ്‌പാട്ടുകൾ കമ്പവലി മത്സരം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൊണ്ട് സമതയുടെ നൻമ പൂക്കുന്ന ഒരു നല്ല കാലത്തിലേക്കുള്ള ഉത്സവമായി ഗ്രാമോത്സവം. പഞ്ചായത്തംഗം പി. ധന്യ ഉൽഘാടനം ചെയ്തു. എം. രമേശൻ അധ്യക്ഷനായി. രജീഷ രമേശൻ. റിജിൻ കൃഷ്ണ എം.ബാലകൃഷ്ണൻ സംസാരിച്ചു. അണ്ടർ 17 ദേശീയ വടം വലി മത്സരത്തിൽ വിജയിച്ച കേരള ടീം അംഗങ്ങളായ ഇഷാനി മഹേന്ദ്രൻ . ശ്രി രുദ്രാ രാജൻ എന്നിവരെ അനുമോദിച്ചു. സാംസ്ക്കാരിക സമ്മേളനം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. ടി.വി.രത്നാകരൻ അധ്യക്ഷനായി.കെ. കുമാരൻ എൻ.വി. സുകുമാരൻ. കെ.വി. ഭരതൻ കെ.വി.വിജയൻ പി.കെ.രമണി. എന്നിവർ സംസാരിച്ചു. കെ.വി.സുരേഷ് കുമാർ സ്വാഗതവും കെ.വി.ശശീന്ദ്രൻ നന്ദിയും പറഞ്ഞു

No comments