കോടോം-ബേളൂർ കുടുംബശ്രീ സിഡിഎസ് കോഴി വിതരണം നടത്തി 6 ഗ്രൂപ്പിന് 50 കോഴികൾ വീതം നൽകി
അട്ടേങ്ങാനം : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പ് രണ്ടാം ഘട്ട കോഴിവിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. 5 ആൾക്കാർ അടങ്ങിയ 6 ഗ്രൂപ്പിനാണ് 50 കോഴി വീതം നൽകിയത്. കുടുംബശ്രീ മിഷനാണ് ഇതിനുള്ള ഫണ്ട് നൽകിയത്. പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ സംസാരിച്ചു. രാഗിണി സ്വാഗതവും അജിത നന്ദിയും പറഞ്ഞു.
No comments