എ.സി മുറി നൽകാത്തതിന് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് ജീവനക്കാരന് ഭീഷണി വനിതാ എഞ്ചിനീയർക്കെതിരെ കേസ് എടുത്തു
കാഞ്ഞങ്ങാട് : എ.സി മുറി നൽകാത്തതിന് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് ജീവനക്കാരന് ഭീഷണി വനിതാ എഞ്ചിനീയർക്കും ഭർത്താവിനുമെതിരെ കേസ്.കാഞ്ഞങ്ങാട് പി ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന്റെ മാനേജർ പുതുക്കൈ സ്വദേശി കെ. മുരളീധരൻ 49 നൽതിയ പരാതിയിൽ പത്തനംതിട്ട പൊതുമരാമത്ത് അസിറ്റന്റ് എഞ്ചിനീയർ അനുമോൾ അഗസ്റ്റിനും ഭർത്താവിനുമെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഒക്ടോബർ 29 നാണ് അനുമോൾ അഗസ്റ്റിനും ഭർത്താവും റെസ്റ്റ് ഹൈസിൽ മുറിയെടുത്തത്. ഏസി മുറി കൂടുതൽ ദിവസത്തേക്ക് വേണമെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ ആവശ്യം നിരസിച്ചതിനാണ് പൊതുമരാമത്ത് എഞ്ചിനീയർ ഭീഷണിപ്പെടുത്തിയത്. ജോലി തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഒക്ടോബർ 31 ന് രാവിലെ അനുമോൾ അഗസ്റ്റിൻ ഭീഷണി ആവർത്തിക്കുകയും ചെയ്തുവെന്ന് പറയുന്നു.
No comments