Breaking News

കരുണയുടെ കൈത്താങ്ങൊരുക്കി രാജപുരം സെന്റ് പയസ് കോളേജ് എൻ എസ് എസ് യൂണിറ്റ്: അത്തിക്കോത്തെ ലീലയ്ക്ക് സ്നേഹ ഭവനം ഒരുങ്ങുന്നു


രാജപുരം: : രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 7 ആന്റ് 8  ന്റെ നേതൃത്വത്തിൽ നിർമ്മിച്ചു കൊടുക്കുന്ന സ്നേഹവീടിന്റെ തറ നിർമ്മാണം പുരോഗമിക്കുന്നു. മാവുങ്കാലിന് സമീപത്തുള്ള അത്തിക്കോത്തെ ലീല എന്ന യുവതിയുടെ നിർധന കുടുംബത്തിനാണ് മഞ്ഞംപൊതി കുന്നിന്റെ തെക്ക് പടിഞ്ഞാറ് താഴ്വരയിൽ വീട് നിർമ്മിച്ചു കൊടുക്കുന്നത്. സെൻറ്  പയസിലെ ഒന്നാംവർഷ - രണ്ടാംവർഷ എൻ.എസ് .എസ് വോളണ്ടിയേഴ്സ് നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ചവെച്ചു.കാഞ്ഞങ്ങാട് നഗരസഭ മുൻ വാർഡ് കൗൺസിലർ അജയ് നെല്ലിക്കാട്ടിന്റെ പൂർണ്ണ സഹകരണവും വീട് നിർമ്മാണത്തിന് പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്.സെൻറ് പയസിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അജോ ജോസഫ്,പാർവ്വതി  സെക്രട്ടറിമാരായ സിദ്ധാർത്ഥ് , സുചിത്ര എന്നിവരും എൻ എസ് എസ് യുണിറ്റ് അംഗങ്ങളും  നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

No comments