ബിരിക്കുളം എ യു പി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി
ബിരിക്കുളം : ബിരിക്കുളം എ യു പി സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ.വി നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് രാജേഷ് ബിരിക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ ആശംസകൾ അർപ്പിച്ചു പയർ ,വെണ്ട, ചേന തുടങ്ങിയ കാർഷിക വിളകളാണ് പ്രമുഖ കർഷകൻ കാരാട്ട് രാജന്റെ നിർദ്ദേശാനുസരണം സ്കൂൾ വളപ്പിൽ നട്ടത്.കർഷകനായ രാജന്റെ ശക്തമായ ഇടപെടലുണ്ട്.
No comments