പനത്തടി ചാമുണ്ഡിക്കുന്ന് അരുൺ മോഹൻ വധക്കേസ് ; സാക്ഷി കൂറുമാറിയ കൊലപാതക കേസിൽ പ്രതി കുറ്റക്കാരൻ
കാഞ്ഞങ്ങാട്: ദൃക്‌സാക്ഷി കൂറുമാറിയ കൊലപാതക കേസില്‍ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ചാമുണ്ഡിക്കുന്ന് കോച്ചേരിയില്‍ ശിവപുരത്തെ കെ.എം.ജോസ്ഫ് (58) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് .
2014 ജൂണ്‍ 25 ന് രാത്രി പത്ത് മണിക്ക് പനത്തടി ചാമുണ്ഡിക്കുന്ന് എന്ന സ്ഥലത്ത് വെച്ച് ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ബിജു.കെ.ജെ,അരുണ്‍ മോഹന്‍ എന്ന ലാല്‍ എന്നിവരെ ഓട്ടോ തടഞ്ഞുനിര്‍ത്തി മാരകായുധമായ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. അരുണ്‍ മോഹന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയും, ബിജുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് വിധി. കൊലപാതകം , കൊലപാതകശ്രമം എന്നീ വകുപ്പുകളിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് .രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടറായിരുന്ന എം.കെ സുരേഷ്‌കുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഇ. ലോഹിതാക്ഷന്‍ ഹാജരായി.
No comments