Breaking News

ഉത്തര മലബാറിലെ പ്രശസ്തമായ വെള്ളരിക്കുണ്ട് മാവുള്ളാൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തീർത്ഥാടന ദേവാലയത്തിലെ തിരുനാൾ ആഘോഷം സമാപിച്ചു


വെള്ളരിക്കുണ്ട് :  ഉത്തര മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വെള്ളരിക്കുണ്ട് മാവുള്ളാൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തീർത്ഥാടന ദേവാലയത്തിൽ നവനാൾ തിരുക്കർമ്മങ്ങളും തിരുനാൾ ആഘോഷവും സമാപിച്ചു.  നവംബർ 17 വെള്ളിയാഴ്ച ആരംഭിച്ച നവ നാൾ തിരുകർമ്മങ്ങൾ 26 ന് ഞായറാഴ്ച്ച പ്രദക്ഷിണത്തോടെ സമാപിച്ചു.

17ന് വെള്ളി രാവിലെ 6ന് വികാരി റവ. ഡോ. ജോൺസൺ അന്ത്യാകുളം കൊടിയേറ്റി. തുടർന്ന് ആഘോഷമായ വി. കുർബാന വചന പ്രഘോഷണം, നൊവേന .വൈകിട്ട് ഏഴുമണിക്ക് ആഘോഷമായ വി.കുർബാനയ്ക്ക്  ആർച്ച് ബിഷപ്പ് എമിരറ്റ്സ്  മാർ ജോർജ് ഞരളക്കാട്ട്  മുഖ്യ കാർമ്മികനായി. എല്ലാദിവസവും രാവിലെ 6-നും , 8-നും , 10നും ഉച്ചകഴിഞ്ഞ് 3 നും  7-നും വി.കുർബാന വ ചനപ്രഘോഷണം , നൊവേന എന്നിവ ഉണ്ടായിരുന്നു. നവംബർ 25 ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന വചനപ്രഘോഷണം നൊവേന, ദിവ്യകാരുണ്യപ്രദക്ഷിണം നടന്നു. 6.30ന് ആഘോഷമായ  വി.കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാർമ്മികത്വം വഹിച്ചു. സമാപന ദിവസമായ നവംബർ 26 ഞായറാഴ്ച രാവിലെ 6 നും 8 നും വി.കുർബാന നടന്നു. 10 .30 ന് ആഘോഷമായ വിശുദ്ധ കുർബാന വചന പ്രഘോഷണം എന്നിവയ്ക്ക് റവ.ഡോക്ടർ ഫിലിപ്പ് കവിയിൽ കാർമ്മികനായി. തുടർന്ന് പ്രദക്ഷിണം, തിരുനാൾ ഏൽപ്പിക്കൽ സമാപന ആശിർവാദം പാച്ചോർനേർച്ച എന്നിവയോടു കൂടി തിരുനാൾ ആഘോഷം സമാപിച്ചു.

No comments