Breaking News

"കൂടെയുണ്ടെൻ യുവത്വം " തെരുവിലെ മക്കൾക്കായി കോട്ടമല സെന്റ് തോമസ് യൂത്ത് അസോസിയേഷൻ സ്നേഹ പാഥേയം നടത്തി


വരക്കാട് : കോട്ടമല സെന്റ് തോമസ് യൂത്ത് അസോസിയേഷൻ സെപ്റ്റംബർ 5 മുതൽ ഡിസംബർ 5 വരെ വിവിധ പരിപാടികളോടെ  സംഘടിപ്പിക്കുന്ന  കൂടെയുണ്ടെൻ യുവത്വം പദ്ധതിയുടെ ഭാഗമായി സ്നേഹ പാഥേയം എന്ന പേരിൽ കാഞ്ഞങ്ങാട്  തെരുവിൽ അന്തിയുറങ്ങുന്നവർക്ക്  ഭക്ഷണം വിതരണം ചെയ്തു .

പൗരസ്ത്യ സുവിശേഷ സമാജം ജനറൽ സെക്രട്ടറി ഫാ: ജേക്കബ് തോമസ് ,

ഇടവക വികാരി ഫാ: ജാൻസൺ കുറുമറ്റത്തിൽ, യൂത്ത് അസോസിയേഷൻ ഭദ്രസന സെക്രട്ടറി റോഷൻ ചാലുങ്കൽ, സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻ ഭാരവാഹികളായ ജോയൽ, റിനു, ലവിൻ, ജിത്തു, അതുൽ,റെബിൻ, ബേസിൽ തുടങ്ങിയവർ പരിപാടിയ്ക്ക്  നേതൃത്വം  നൽകി.തുടന്നുള്ള ദിവസങ്ങളിൽ വൃദ്ധസദനം  സന്ദർശനം , രക്തദാന ക്യാമ്പ് , ബോധവത്കരണ ക്യാമ്പ് തുടങ്ങിയ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

No comments