Breaking News

ബളാൽ പഞ്ചായത്ത്‌ വാർഷിക പദ്ധതികൾക്കായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത്‌ നവ കേരളത്തിന് ജനകീയാസൂത്രണം പദ്ധതി യുടെ ഭാഗമായി 2024-25 വാർഷിക പദ്ധതി രൂപീകരണവർക്കിങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു.

വെള്ളരിക്കുണ്ട് ദർശനഓഡിറ്റോ റിയത്തിൽ നടന്ന യോഗം പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ആരോഗ്യം. വിദ്യാഭ്യാസം. കൃഷി. വനിതാ വികസനം. പട്ടിക ജാതി ക്ഷേമം. കുടിവെള്ളം. മൃഗ സംരക്ഷണം തുടങ്ങിയവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടന്നു..

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. സ്ഥിരം സമിതി അംഗങ്ങൾ ആയ അലക്സ് നെടിയകാലയിൽ.  മോൻസി ജോയ്. അംഗങ്ങളായ പി. പത്മാവധി.  ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ.പി. സി. രഘു നാഥൻ. വിനു. കെ. ആർ. കെ. വിഷ്ണു.  സന്ധ്യ ശിവൻ. മോൻസി ജോയ്. ജെസ്സി ചാക്കോ എം അജിത.. ശ്രീജരാമചന്ദ്രൻ  ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ആൻഡ്റൂസ് വട്ടക്കുന്നേൽ.എന്നിവർ പ്രസംഗിച്ചു..


 പഞ്ചായത്ത്‌ സെക്രട്ടറി അജയഘോഷ്    സ്വാഗതവും ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ മോൻസി ജോയ്  നന്ദിയും പറഞ്ഞു

No comments