"നാളികേരത്തെ അവഗണിക്കുന്നവർ നാടിന്റെ സംസ്കാരത്തെ വിസ്മരിക്കുന്നു'' തോമസ് ഉണ്ണിയാടൻ കേര കർഷക സൗഹൃദ സംഗമം കനകപ്പള്ളിയിൽ നടന്നു
വെള്ളരിക്കുണ്ട് : നാളികേര കൃഷിയെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവലംബിക്കുന്നത് എന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പ്രസ്താവിച്ചു
ഇവർ തെങ്ങും കേരളവും തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നും കേരം എന്ന കല്പവർഷം ആണ് നമ്മുടെ നാടിന് കേരളം എന്ന പേർ നൽകിയത് പോലും കിട്ടിയത്. നാളികേരം ഉത്പാദനത്തിൽ നേരത്തെ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത് ഇപ്പോൾ കേരളം മൂന്നാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടിരിക്കുന്നു ഇനിയും അവഗണന തുടർന്നാൽ ഈ കൃഷിയിൽ നിന്നും കർഷകർ പിറകോട്ട് പോകും നാളികേരത്തിന് താങ്ങ വില ഒട്ടും ആശ്വാസകരമല്ല 42 രൂപ എങ്കിലും ഒരു കിലോ നാളികേരത്തിന് ലഭ്യമാക്കണം നാളികേരം കൃത്യമായി സംഭരിക്കാനും യഥാസമയം കർഷകർക്ക് വില മുഴുവനും നൽകുവാനും തയ്യാറാകണം കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകർഷക യൂണിയൻറെ സഹകരണത്തോടെ നടന്നുവരുന്ന നൂറ് കേര കർഷക സൗഹൃദ സംഗമത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ കനകപ്പള്ളിയിൽ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫിന്റെ പുരയിടത്തിൽ നടന്നു മണ്ഡലം പ്രസിഡണ്ട്
അബ്രഹാം തെക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു ഡെപ്യൂട്ടി ചെയർമാൻ ശ്രീ തോമസ്ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.കേര കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് മികച്ച കർഷകനെ ആദരിച്ചു കേരള കോൺഗ്രസ് ഭാരവാഹികളായ ജോയ് തെക്കേടം ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോയ് തെക്കേടം സംസ്ഥാന വൈസ് പ്രസിഡണ്ട് മൈക്കിൾ മാരിയടിയിൽ വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോളി ഈഴപ്പറമ്പിൽ മണ്ഡലം സെക്രട്ടറിജോസ് ചിത്ര കുഴിയിൽ പി എം ജോസഫ് ജോഷി എന്നിവർ സംബന്ധിച്ചു
No comments