Breaking News

അയറോട്ട് ഗുവേര വായനശാല ആഭിമുഖ്യത്തിൽ അനുമോദന സദസ്സും സിനിമാപ്രദർശനവും സംഘടിപ്പിച്ചു


കോടോം: അയറോട്ട് ഗുവേരവായനശാല സംഘടിപ്പിച്ച അനുമോദന സദസ് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. രേഖ.പി, UGC നെറ്റ് നേടിയ സച്ചിൻ ഗോപു തുടങ്ങി കലാ - കായിക രംഗങ്ങളിൽ മികച്ച വിജയം കൈവരിച്ചവരേയും ഉപജില്ല ശാസ്ത്രോത്സവത്തിലും സ്കൂൾ കലോൽസവത്തിലും നേട്ടങ്ങൾ കരസ്ഥമാക്കിയവരേയും ഉൾപ്പെടെ നിരവധി പ്രതിഭകളെ ആദരിച്ചു.

വായനശാല പ്രസിഡണ്ട് നന്ദകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങിന് നേതൃസമിതി കൺവീനർ സി ചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു.ടി, മുൻ സെക്രട്ടറി ഗണേശൻ സി എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി ഗണേശൻ കെ സ്വാഗതവും ലൈബ്രേറിയൻ സൗമ്യ നന്ദിയും പറഞ്ഞു.

തുടർന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ  "വധുവരിക്കപ്ലാവ്" എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. സിനിമയുടെ സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് , അണിയറ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ നബിൻ ഒടയൻചാൽ എന്നിവർ സിനിമാസ്വാദകരുമായി സംവദിച്ചു. രണ്ടു പേരെയും വായനശാല ആദരിച്ചു



No comments