Breaking News

'പ്ലാസ്റ്റിക് നിരോധനം, ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം ' : വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി


വെളളരിക്കുണ്ട് : പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ശുചിത്ത മിഷന്റെയും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി ആവശ്യപ്പെട്ടു.വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ  വിതരണം ചെയ്യാൻ ദീർഘകാലമായി ഉപയോഗിച്ചുവരുന്ന ചിലവ് കുറഞ്ഞ പ്ലാസ്റ്റിക് പിക്കപ്പ് ബാഗുകൾക്ക് പകരം മറ്റൊരു ഉൽപ്പന്നം കണ്ടെത്താതെ ധൃതി പിടിച്ചുള്ള റെയ്ഡും  വൻപിഴ ഈടാക്കലും നിർത്തിവെക്കണം


ഖാദി ബോർഡ്, വ്യവസായ വികസന കേന്ദ്രം തുടങ്ങിയ ഗവൺമെന്റ് ഏജൻസികളിൽ നിന്ന് സബ്സിഡി വാങ്ങി കാസർഗോഡ് ജില്ലയിൽ തന്നെ ഉത്പാദിപ്പിക്കുന്ന  പേപ്പർ ഗ്ലാസും പേപ്പർ പ്ലേറ്റും വരെ കടകളിൽ നിന്നും പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത് അനീതിയാണ്

പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കൃത്യമായി ശേഖരിക്കാൻ ഹരിതകർമ്മ സേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.


കോവിഡ് പ്രതിസന്ധി മൂലവും കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ച കാരണവും കടക്കെണിയിലും വ്യാപാര മാന്ദ്യത്തിനും സാമ്പത്തിക പ്രതിസന്ധിയിലും ഉള്ള ചെറുകിട  വ്യാപാരികൾ ഏറെ പ്രയാസത്തിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി ഭാരവാഹികളായ ബാബു കൊഹിനൂർ, എസി എ ലത്തീഫ്, എംഎൽഎ ഈ ചന്ദ്രശേഖരൻ, കാസർകോട് ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകി.

No comments