Breaking News

ബിരിക്കുളം എൻഎസ്എസ് കരയോഗ വാർഷികവും, പൊതുയോഗവും നടന്നു താലൂക്ക് യൂണിയൻ പ്രസിഡൻറ് കരിച്ചേരി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു


പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം 5500 നമ്പർ എൻഎസ്എസ് കരയോഗവും വാർഷിക പൊതുയോഗവും നടന്നു. കരയോഗം സെക്രട്ടറി പെരിയൽ ദിവാകരൻ നായർ സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് കുഞ്ഞിരാമൻ നായരുടെ അധ്യക്ഷതയിൽ, താലൂക്ക് യൂണിയൻ പ്രസിഡൻറ് കരിച്ചേരി പ്രഭാകരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ബിരിക്കുളം പ്രദേശത്തു നിന്നും നിരവധി സമുദായ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സാമ്പത്തിക സംവരണം എന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും നിരവധി അഭ്യസ്തവിദ്യരായ യുവതി യുവാക്കൾ ആണ് തൊഴിൽ ലഭിക്കാതെ കേവലം നായർ ജാതിയിൽ ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ പിന്തള്ളപ്പെടുന്നത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ സുധീരൻ,വനിതാ സമാജം അംഗങ്ങൾ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.

No comments