Breaking News

ബിജെപി വെള്ളരിക്കുണ്ട് മണ്ഡലത്തിൽ കേരളവും മോദിക്ക് ഒപ്പം ദേശീയതയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്ത് ബിജെപി പ്രവർത്തകർ പതാക ഉയർത്തി


വെള്ളരിക്കുണ്ട് : ബിജെപി വെള്ളരിക്കുണ്ട് മണ്ഡലത്തിൽ "കേരളവും മോദിക്ക് ഒപ്പം ദേശീയതയിലേയ്ക്ക് ഏല്ലവരേയും സ്വാഗതം ചെയ്ത് ബിജെപി പ്രവർത്തകർ പതാക ഉയർത്തി. ചടങ്ങിൽ ബി ജെ പി ജില്ല കമ്മറ്റി അംഗം ഉത്തമൻ വെള്ളരിക്കുണ്ട് പതാക ഉയർത്തി. ആവേശകരമായ അന്തരീക്ഷത്തിൽ പാർട്ടിയുടെ മണ്ഡലം വൈസ് പ്രസിഡണ്ട്  രമണി കൊന്നക്കാട് ,ബൂത്ത്  പ്രസിഡണ്ട് സാജൻ വെള്ളരിക്കുണ്ട് , ബി.ജെ.പി മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോമൻ കൊന്നക്കാട് . തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. മണ്ഡലം സിരാകേന്ദ്രമായ വെള്ളരികുണ്ടിൽ പാർട്ടി പതാക ഉയർത്തിയ പ്രർത്തകർ ബളാൽ പഞ്ചായത്തിൽ പാർട്ടിയുടെ തുടർപ്രവർത്തനത്തിൽ ഐക്യത്തൊടു കുടി മുമ്പോട്ട് പോകാൻ തിരുമാനം എടുത്തു.

No comments