വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം ഉത്സവത്തിനും വിഷ്ണുമൂർത്തി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിനും തുടക്കം കുറിച്ചുകൊണ്ട് കലവറ നിറക്കൽ ഘോഷയാത്ര നടന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം ഉത്സവത്തിനും വിഷ്ണുമൂർത്തി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിനും തുടക്കം കുറിച്ചുകൊണ്ട് കലവറ നിറക്കൽ ഘോഷയാത്ര നടന്നു. വിഷ്‌ണുമൂർത്തി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര വെള്ളരിക്കുണ്ട് ടൗൺ ചുറ്റി കക്കയം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ജനുവരി 1 മുതൽ 5 വരെയാണ് ഉത്സവം. ഇന്ന് വൈകുന്നേരം തിരുവാതിരയും, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. ഉത്സവത്തിന്റെ അവസാന നാളായ വെള്ളിയാഴ്ച്ച വിഷ്‌ണുമൂർത്തി ദേവസ്ഥാനത്ത് തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉത്സവത്തിന്റെ അഞ്ചുനാളിലും ക്ഷേത്രത്തിൽ ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും.
No comments