Breaking News

അയ്യപ്പഭക്തർക്ക് സ്വീകരണം നൽകി മുക്കട ജുമാ അത്ത് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി മതസൗഹാർദ സദസ്സ് ഉദ്ഘാടനം ചെയ്തു


ശബരിമല ദർശനത്തിന് പോകുന്ന അയ്യപ്പഭക്തർക്ക് സ്വീകരണം നൽകി  മുക്കട ജുമാ മസ്ജിദ് മതസൗഹാർദ്ദത്തിന്റെ വേദിയായിമാറി.   പണ്ടുകാലം തൊട്ടേ   വിവിധ മതസ്ഥർ സഹോദരന്മാരെ പോലെകഴിയുന്ന മുക്കടയുടയിൽ ഈ സാഹോദര്യവും സ്നേഹവും പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനാണ്  പള്ളിയങ്കണത്തിൽ കോയിത്തട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ അയ്യപ്പഭക്തർക്ക് സ്വീകരണം ഒരുക്കിയത്. മഹല്ല് കമ്മിറ്റി അംഗങ്ങളും മദ്രസ വിദ്യാർത്ഥികളും അയ്യപ്പഭക്തരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ജമാഅത്തിന്റെ നബിദിന ഘോഷയാത്രയ്ക്ക് കോയിത്തട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ എല്ലാവർഷവും സ്വീകരണം നൽകുന്നതും പതിവാണ്..കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി മതസൗഹാർദ സദസ്സ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പി അറബി അധ്യക്ഷനായി.ജുമാമസ്ജിദ് ഖത്തീബ് നൂറുദ്ദീൻ മൗലവി, ഗ്രാമപഞ്ചായത്ത് അംഗം ഉമേശൻ വേളൂർ, എം ചന്ദ്രൻ, സിദ്ധിക്ക്. ടി.എൻ. വിനോദ്, പി.സുരേഷ്, കെ രമേശൻ, എൻ പി യൂസഫ്, സി എച്ച് മുസ്തഫ, ടിപി അബൂബക്കർ, ഷാഹുൽ ഹമീദ്.എൻ.പി ഷാജിർ. എം ടി പി,സലീം കോയിത്തട്ട എന്നിവർ സംസാരിച്ചു. മഹല്ല് കമ്മിറ്റി അംഗങ്ങളും അയ്യപ്പഭക്തരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാണ് ചടങ്ങ് അവസാനിച്ചത്.


No comments