Breaking News

വെള്ളരിക്കുണ്ട് സ്വദേശിയും അദ്ധ്യാപകനുമായ ജോർജുകുട്ടി തോമസ് മാടപ്പള്ളിയുടെ പ്രഥമ കാവ്യസമാഹാരം കാവൽമാലാഖ പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട്:  മംഗലാപുരം ശ്രീനിവാസ കോളജ് മലയാളം അസി. പ്രൊഫസറും സെന്റ് അലോഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ്  മെമ്പറുമായ  ജോർജുകുട്ടി തോമസ് മാടപ്പള്ളിയുടെ പ്രഥമ കാവ്യസമാഹാരം കാവൽ മാലാഖയുടെ പ്രകാശനം തൃക്കരിപ്പൂർ എം.എൽ എ  - എം രാജഗോപാൽ നിർവഹിച്ചു. 

ഇന്ന് രാവിലെ 11 മണിക്ക്  കാഞ്ഞങ്ങാട് പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജോസഫ് മുത്തോലി സമാഹാരം ഏറ്റുവാങ്ങി.

ചടങ്ങിൽ സാംസ്കാരിക പ്രവർത്തകൻ കരിമ്പിൽ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. മാധവൻ പാക്കം സ്വാഗത പ്രസംഗം നടത്തി. പുസ്തകത്തെ പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡന്റ് ടി.കെ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.

കൂക്കൾ ബാലകൃഷ്ണൻ

എം.പി. രാജൻ നാട്ടക്കൽ

ജീജി കുന്നപ്പള്ളി

ടി.മുഹമ്മദ് അസ്ലം

ജയൻ മാങ്ങാട്

എൻ. ഗംഗാധരൻ

പി. പ്രവീൺകുമാർ 

പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകർത്താവ് ജോർജുകുട്ടി തോമസ് മാടപ്പള്ളി  മറുപടി പ്രസംഗം നടത്തി.



കോഴിക്കോട് സ്പെൽ ബുക്ക്സാണ് കാവ്യസമാഹാരത്തിന്റെ പ്രസാധകർ

No comments