Breaking News

ദേശിയ സ്കൂൾ ഗെയിംസിൽ കേരളത്തിന്‌ വേണ്ടി പന്ത് തട്ടാൻ കോളംകുളത്തിന്റെ അഭിമാന താരം ആനക്സ് ജോൺസനും


കോളംകുളം :ഗുജറാത്തിലെ മെഹസനൽ വെച്ച് ജനുവരി 3 മുതൽ 7 വരെ നടക്കുന്ന 67 മത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനു വേണ്ടി കേരള സ്കൂൾസ് U/19 Boys വോളിബോൾ ടീം അംഗങ്ങൾ ഡിസംബർ 31ന് പോർബന്ധർ എക്സ്പ്രസിൽ ആലപ്പുഴയിൽ നിന്ന് യാത്ര തിരിക്കും . എന്നും ഒരുപിടി വോളിബോൾ താരങ്ങളെ തന്ന കോളംകുളത്തിൽ നിന്നുള്ള അനക്സ് ജോൺസൻ അടക്കം മൂന്ന് പേരണ് കാസർഗോഡ് നിന്നുള്ളത്.കോട്ടയം ഗിരി ദീപം ബഥനി സ്കൂളിലെ അലോക് വിശ്വാസ് ആണ് കേരള ടീമിനെ നയിക്കുന്നത്.മുൻ ദേശീയ താരവും കേരള സ്പോർട്സ് കൗൺസിൽ കോച്ചും ആയ ശ്രീ ലാലുമോൻ ജോൺ ആണ് കേരള ടീമിൻറെ മുഖ്യ പരിശീലകൻ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ,യുപി ,തമിഴ്നാട്, ഡൽഹി ,എന്നീ ടീമുകൾ കേരളത്തിൻറെ എതിരാളികളായി കാണുന്നുണ്ടെങ്കിലും മികച്ച ടീം വർക്കിലൂടെ അവരെ  പരാജയപ്പെടുത്തി കിരീടം നേടുവാൻ  കേരളത്തിന് സാധിക്കുമെന്ന് തന്നെയാണ് കോച്ച് ലാലു മോൻ സാറിന്റെ അഅഭിപ്രായം.

ജില്ലാ ടീമിലേക്ക് എല്ലാവർഷവും ടീം അംഗങ്ങൾ ഉണ്ടാകുന്ന കോളംകുളം നാടിനു വളർന്നു വരുന്ന കളിക്കാർക്ക് ആനക്സിന്റെ കേരളാ ടീമിലൂടെ ദേശിയ സ്കൂൾ മത്സരത്തിൽ പങ്കെടുക്കുന്നത് ഏറെ പ്രചോദനം ആകും കോളംകുളത്തെ റജി കൊച്ചുമറ്റത്തിന്റെയും   ബിന്ദുവിന്റെയും മകൻ ആണ് അനക്സ്

No comments